Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cpm State Committee

തോ​ൽ​വി​ക്ക് കാ​ര​ണ​ക്കാ​ര​ൻ കാ​ര​ണ​ഭൂ​ത​ൻ ത​ന്നെ; പി​ണ​റാ​യി​യെ 'നി​ർ​ത്തി​പ്പൊ​രി​ച്ചു'

കോ​ഴി​ക്കോ​ട്: സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. തോ​ൽ​വി പി​ണ​റാ​യി വി​ജ​യ​ന്‍റെ കൂ​ടി തോ​ൽ​വി​യാ​ണ്.

കാ​ര​ണ​ഭൂ​ത​ൻ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കാ​സ​ർഗോ​ഡ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി തു​റ​ന്ന​ടി​ച്ചു. 2021ന് ​ശേ​ഷം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി തി​രി​ച്ച​ടി നേ​രി​ട്ടി​ട്ടും ജ​ന​ങ്ങ​ളു​ടെ പ​ൾ​സ് മ​ന​സി​ലാ​ക്കി അ​ട​വ് രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​മ​ർ​ശ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നും പ്ര​തി​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പാ​ർ​ട്ടി​രേ​ഖ​യും വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​യി. പാ​ർ​ട്ടി​ക്ക് ന​ഷ്ട​പ്പെ​ട്ട വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കാ​ൻ രേ​ഖ​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ പ്ര​തി​നി​ധി​യാ​ണ് പേ​രെ​ടു​ത്തു​പ​റ​യാ​തെ പി​ണ​റാ​യി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. കാ​ര​ണ​ഭൂ​ത​ൻ എ​ന്ന പ്ര​യോ​ഗം പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞാ​യി​രു​ന്നു വി​മ​ർ​ശ​നം.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണ​ക്കാ​രാ​യ എ​ല്ലാ​വ​രും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.  2022ൽ ​ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര​യു​ടെ പാ​ട്ടി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​നെ കാ​ര​ണ​ഭൂ​ത​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. അ​തേ പ്ര​യോ​ഗം ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​മ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണ്ടും ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. 

Latest News

Corehub Up